വാൾനട്സ് കുതിർത്ത് കഴിച്ചു നോക്കൂ... ഗുണങ്ങൾ ഏറെയുണ്ട്.

14  OCTOBER 2024

NEETHU VIJAYAN

പല തരത്തിലുള്ള നട്സുകൾ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇതിൽ വാൾനട്ടിനെ സൂപ്പർ ഫുഡ് എന്ന് തന്നെ വിളിക്കാം.

വാൾനട്സ്

Pic Credit: Getty Images

കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണിത്.

പോഷകങ്ങൾ

ദീർഘനേരം വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് സ്നാക്സ് ആയിട്ട് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും.

അമിതവണ്ണം

പ്രമേഹമുണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാൻ കുതിർത്ത വാൾനട്ടിന് കഴിയും. കാരണം ഇതിൽ ധാരാളം നാരുകളുണ്ട്.

നാരുകൾ

ഇൻസുലിൻ പ്രതിരോധം നിലനിർത്താൻ ഏറെ നല്ലതാണ് വാൾനട്സ്. കുറഞ്ഞ ഗ്ലൈസമിക് സൂചികയാണ് വാൾനട്സിൻ്റേത്.

ഗ്ലൈസമിക് സൂചിക

വാൽനട്ട് കഴിക്കുന്നത് പ്രോസസ്സിംഗ് വേഗത, മാനസിക വഴക്കം, മെമ്മറി തുടങ്ങിയ തലച്ചോറിൻ്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും.

മെമ്മറി

വാൾനട്ട് കുതിർത്തതിന് ശേഷം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. കുതിർത്ത വാൾനട്ട് വായു, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കും.

ദഹനത്തിന്

Next: മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...  പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം