10 SEPTEMBER 2024
NEETHU VIJAYAN
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എല്ലാം ഇവയിലുണ്ട്.
Pic Credit: Getty Images
വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ.
രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
വിറ്റാമിൻ സി അടങ്ങിയ പപ്പായ കഴിക്കുന്നത് നിങ്ങളുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
കലോറി കുറവും നാരുകൾ കൂടുതലുമുള്ള പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിൻ കെ അടങ്ങിയ പപ്പായ രാവിലെ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബർ, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവയുള്ളതിനാൽ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Next: പേരയിലവച്ച് ഒരു ചമ്മന്തി ആയാലോ? രോഗങ്ങൾ പലതും പമ്പകടക്കും