മുടികൊഴിച്ചിൽ മാറ്റാൻ രാവിലെ  ഒരു സ്പൂൺ നെയ്യ് ശീലമാക്കൂ 

1 NOVEMBER 2024

NEETHU VIJAYAN

ശുദ്ധമായ നാടൻ നെയ്യ് ശരീരത്തിന് അമൃത് പോലെയാണ് കണക്കാക്കപ്പെടുന്നത്.

നെയ്യ്

Image Credit: Freepik

നെയ്യ് ഭക്ഷണത്തിന് സ്വാദ് കൂട്ടുന്നതിനപ്പുറം അതിലെ പോഷകങ്ങൾ ശരീരത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

സ്വാദ്

ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യെങ്കിലും കുടിച്ചു തുടങ്ങിയാൽ 5 ശരീരപ്രശ്നങ്ങൾ മരുന്നില്ലാതെ മാറും.

വെറും വയറ്റിൽ

 ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെയ്യ് സഹായിക്കും. തടി കുറയ്ക്കാൻ സഹായിക്കുന്ന ബ്യൂട്ടിക് ആസിഡ് നെയ്യിൽ അടങ്ങിയിട്ടുണ്ട്.

ഭാരം കുറയ്ക്കാൻ

ചർമ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ നെയ്യിൽ അടങ്ങിയിട്ടുള്ളതിനാൽ ജലാംശം നിലനിർത്തുന്നു. ഇത് ചർമ്മത്തിലെ വരൾച്ചയും ഇല്ലാതാക്കും.  

ചർമ്മം

രാവിലെ ഒരു സ്പൂൺ നെയ്യ് പതിവായി കഴിക്കുന്നത് മുടിക്ക് തിളക്കം നൽകുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

മുടി കൊഴിച്ചിൽ

നെയ്യ് കഴിക്കുന്നത് സന്ധികൾക്ക് ലൂബ്രിക്കേഷൻ നൽകുന്നു. ഇതിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കും.

സന്ധി വേദന

Next:ബദാമിലെ വ്യാജനെ എളുപ്പത്തിൽ കണ്ടെത്തണോ?