ഉറങ്ങുന്നതിന് മുമ്പ് ഒരല്പം ശർക്കര കഴിക്കൂ... ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയാണ്

18  NOVEMBER 2024

NEETHU VIJAYAN

പല തരം ഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ് ശർക്കര. അതുകൊണ്ട് തന്നെ ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ശർക്കര

Image Credit: Freepik

ശർക്കരയിൽ ഫോളിക് ആസിഡ് വിറ്റാമിൻ ബി കോംപ്ലക്സ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ

എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് സ്ത്രീകൾ ശർക്കര കഴിക്കുന്നത് നല്ലതാണെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. ഇതിലൂടെ വിറ്റാമിൻ ബി 12 കുറവ് തടയാൻ കഴിയും.

വിറ്റാമിൻ ബി 12

ശർക്കര ശരീരത്തിലെ ദഹന പ്രക്രിയകൾ വേ​ഗത്തിലാക്കുന്നു. ഇതിലൂടെ ദഹനം മെച്ചപ്പെടുകയും മലബന്ധവും വായുവിൻ്റെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

വയറ്റിലെ പ്രശ്നങ്ങൾ

ശർക്കര സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. അങ്ങനെ വിളർച്ച തടയുകയും ചെയ്യുന്നു.

വിളർച്ച തടയുന്നു

രക്തത്തെ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുന്നു. അതിലൂടെ മുഖക്കുരു, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ തടയുന്നു.

മുഖക്കുരു

 ശർക്കരയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി

Next മുഖ സൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ഫേസ്പാക്ക്