22 OCTOBER 2024
NEETHU VIJAYAN
മുന്തിരി ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട്ടമാണ്. ചിലർ മുന്തിരിയുടെ തൊലിയും മുന്തിരിയുടെ കുരുവും കളയുന്നത് കാണാം.
Image Credit: Freepik
മുന്തിരിയുടെ ഒട്ടുമിക്ക ഗുണങ്ങളും അടങ്ങിയിരിക്കുന്നത് മുന്തിരിയുടെ തൊലിയിലും, കുരുവിലുമാണെന്നത് നിങ്ങൾക്കറിയാമോ?
മുന്തിരിയുടെ കുരുവിൽ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ നമ്മളുടെ രക്ത സമ്മർദ്ദം ശരിയായി നിലനിർത്തും.
തലച്ചോറിൽ പ്രോട്ടീൻ അടിഞ്ഞ് കൂടി ഉണ്ടാകുന്ന അൾഷിമേഴ്‌സ് പോലെയുള്ള രോഗാവസ്ഥകളിൽ നിന്നും സംരക്ഷണം നൽകുന്നതിനും ഇതിന് ശേഷിയുണ്ട്.
ആന്റിഓക്‌സിഡന്റ്‌സ് കൂടാതെ, വിറ്റാമിൻ ഇ, ലിനോലെനിക് ആസിഡ്, ഫിനോലിക് ഘടകങ്ങൾ, പൊട്ടാസ്യം, കോപ്പർ, എന്നിവയും അടങ്ങിയിട്ടുണ്ട്.
ആരോഗ്യം നല്ലരീതിയിൽ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാൽ സമ്പന്നമാണ് മുന്തിരിയുടെ കുരുക്കൾ.
മുന്തിരി കഴിക്കുമ്പോൾ കുരു കളയാതെ അതുൾപ്പെടെ കഴിക്കുമ്പോൾ അത് കണ്ണുകൾ നല്ലതാണ്. ഇത് റെറ്റിനയുടെ ആരോഗ്യം നിലനിർത്തും.
Next: കണ്ണുകളുടെ ആരോഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ