27 JUNE 2024
TV9 MALAYALAM
കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന കപ്പലണ്ടി പോഷകങ്ങൾ നിറഞ്ഞതാണ്. വറുത്തെടുത്താണ് നമ്മൾ പൊതുവേ കഴിക്കുന്നത്.
കപ്പലണ്ടിയുടെ മുഴുവൻ ഗുണവും ലഭിക്കാൻ മികച്ച പാചകവഴിയാണ് ഇത് പുഴുങ്ങിക്കഴിയ്ക്കുന്നത്
കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ ഫൈബർ ഉള്ളതിനാൽ ദഹനത്തെ സഹായിക്കും. വായുകോപം, അസിഡിറ്റി തുടങ്ങിയവ ഇതിലൂടെ ഒഴിവാക്കാം.
മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയുന്നതിന് കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്.
പുഴുങ്ങുമ്പോൾ കപ്പലണ്ടി പ്രോട്ടീൻ സമ്പുഷ്ടമാകുന്നതിനാൽ ഇതും തടി കുറയ്ക്കാൻ സഹായിക്കുന്നു.
കപ്പലണ്ടിയിലെ മഗ്നീഷ്യം ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു