മുഖക്കുരു പോലെ തന്നെ അതിന്റെ ഭാഗമായി വരുന്ന കറുത്തപാടുകളും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കൃത്യമായ പരിചരണം നൽകുന്നതിലൂടെ അത്തരം പാടുകൾ അകറ്റാൻ സാധിക്കും. അതിനായി, നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികൾ നോക്കാം.
Image Courtesy: Getty Images/PTI/FREEPIK
പപ്പായ ഉടച്ചതിനോടൊപ്പം അല്പം നാരങ്ങാ നീര് കൂടി ചേർത്തിളക്കി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടു മൂന്ന് വട്ടം ഉപയോഗിക്കുക.
കാപ്പിപ്പൊടിയും അൽപ്പം മഞ്ഞളും തേനും കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്തു കൊടുക്കാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകൾ അകറ്റാനും, തിളക്കമാർന്ന ചർമ്മം ലഭിക്കാനും ഇത് സഹായിക്കും.
പഞ്ചസാരയും ഒലീവ് ഓയിലും അൽപ്പം നാരങ്ങാ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പഞ്ചസാര അലിഞ്ഞതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.
കടലമാവും തൈരും തേനും കൂടി ചേർത്ത് യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ ഈ ഫേസ് പാക്ക് മികച്ചതാണ്.
പഴം ഉടച്ചതിലേക്ക് തേൻ ചേർത്ത് യോജിപ്പിച്ച്, ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കാപ്പി പൊടിയും, തൈരും, തേനും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.