കറിയിൽ ഉപ്പ് കൂടിയാൽ! ഈ പൊടിക്കെെകൾ പരീക്ഷിച്ച് നോക്കൂ

04 November 2024

TV9 Malayalam

കറിയിലെ ഉപ്പ് കൂടുന്നത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. രുചിയുണ്ടെങ്കിലും ഉപ്പ് കൂടിയാൽ എന്ത് കാര്യം... കറിയിലെ ഉപ്പ് കുറയ്ക്കാനുള്ള പൊടിക്കെെകൾ ഇതാ.. 

ഉപ്പ് 

Pic Credit: Getty Images

കറിയില്‍ ഉപ്പ് കൂടിയെന്ന് മനസ്സിലായാൽ ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചാൽ മതി.

 വെള്ളം

ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും പഞ്ചസാരയും സമാസമം ചേര്‍ക്കുന്നതിലൂടെയും കറിയിലെ ഉപ്പിന്റെ അളവ് ലഘൂകരിക്കാം.

പഞ്ചസാര

 അരിഞ്ഞ തക്കാളിയോ, അരച്ചെടുത്ത തക്കാളിയോ ചേര്‍ത്ത് കറി 15 വേവിച്ചാല്‍ ഉപ്പിന്റെ അളവ് ലഘൂ​കരിക്കാനാവും. 

തക്കാളി

കറിയിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കാൻ ഉരുളക്കിഴങ്ങും ഉപയോ​ഗിക്കാവുന്നതാണ്. കഷ്ണങ്ങളായി മുറിച്ച ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ത്ത് വേവിക്കുക. തുടര്‍ന്ന് ഇവയെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്. 

ഉരുളക്കിഴങ്ങ്

സവാള ചേര്‍ക്കുന്നതാണ് മറ്റൊരു പരിഹാരം. ഉപ്പ് കൂടിയെന്ന് തോന്നുമ്പോൾ നാലായി മുറിച്ച സവാള ചേർക്കുക. താത്പര്യമില്ലെങ്കിൽ ഇവ എടുത്ത് മാറ്റാവുന്നതാണ്. 

സവാള

Next: പാൽ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യം ചെയ്യല്ലേ! പണി ഉറപ്പ്