15 JUNE 2024
TV9 MALAYALAM
തൃശൂർ പാലക്കാട് ജില്ലകളിൽ അനുഭവപ്പെട്ട ഭൂചലനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്
സ്ഥിരമായി ഭൂകമ്പം നടക്കുന്ന പ്രദേശങ്ങൾ നിരീക്ഷിക്കാനും അവിടെയുള്ള കെട്ടിടം പണി ഉൾപ്പെടെയുള്ളവയുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും ഇത്തരം ചില മുന്നറിയിപ്പുകൾ നല്ലതാണ്
ശരിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ചെറിയ ഭൂകമ്പം ഗുണം ചെയ്യും എന്ന അഭിപ്രായത്തിലാണ് വിദഗ്ധർ
ഗർഭജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഭൂഗർഭത്തിലെ ചെറുപാളികളിൽ ഉണ്ടാകുന്ന ശക്തികുറഞ്ഞ തെന്നിമാറലുകളാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ അനുഭവപ്പെട ചെറു ഭൂചലനങ്ങൾക്കു പിന്നിലെന്ന് ഭൂകമ്പ ഗവേഷകർ വ്യക്തമാക്കുന്നു
ഭൂമിക്കടിയിൽ നിന്ന് മുകളിലേക്ക് എത്തുന്ന ഊർജ്ജപ്രവാഹമാണ് ഭൂകമ്പങ്ങൾ
ഭൂഗർഭ പാളികൾ ഒട്ടും ചലിക്കാതെ ഇരുന്നാൽ ഊർജം മുഴുവൻ കെട്ടിനിന്ന് വൻ ചലനത്തിലേക്കു നയിക്കപ്പെടാം. ഇതു തടയാനും ചെറു ഭൂകമ്പങ്ങൾ ഉണ്ടാകേണ്ടതുണ്ട്