സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ

24 November 2024

TV9 Malayalam

സ്ട്രോക്ക് എന്നത് മസ്തിഷ്കത്തിലെ രക്തസമ്മർദ്ദം തടസപ്പെടുമ്പോൾ അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഇത് പെട്ടെന്ന് ചികിത്സിച്ചില്ലെങ്കിൽ ശാരീരിക വെെകല്യങ്ങളിലേക്കോ മരണത്തിലേക്കോ നയിക്കാം. 

സ്ട്രോക്ക് 

Pic Credit: Getty Images/ Freepik

മുഖത്തോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിൽ ഒരു വശത്ത് പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനത.

മരവിപ്പ്

പെട്ടെന്നുള്ള ആശയക്കുഴപ്പം, സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് അല്ലെങ്കിൽ സംസാരം മനസിലാക്കാൻ ബുദ്ധിമുട്ട്.

ആശയക്കുഴപ്പം

ഒരു കണ്ണിലോ അഥവാ രണ്ട് കണ്ണിലും കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ട്.

കാഴ്ച

പെട്ടെന്ന് നടക്കാൻ ബുദ്ധിമുട്ട്, തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ, അല്ലെങ്കിൽ ഏകോപനമില്ലായ്മ. 

തലകറക്കം

വ്യക്തമായ കാരണമില്ലാതെ പെട്ടെന്നുള്ള കഠിനമായ തലവേദന. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഉടനെ തന്നെെ വെെദ്യ സഹായം തേടണം.

തലവേദന

Next: സ്ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ