വെള്ളം  കൂടുതൽ  കുടിച്ചാലും പ്രശ്നം

8 NOVEMBER 2024

ASWATHY BALACHANDRAN

വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്‌ധരുമെല്ലാം ആവര്‍ത്തിച്ച്‌ പറയാറുള്ളതാണ്‌. 

വെള്ളം

Pic Credit:  Freepik

എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നതും പ്രശ്നമാണ്. കുറഞ്ഞ സമയം കൊണ്ട്‌ ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ്‌ താഴേക്ക്‌ പോകും.

അമിതമായാൽ

കോശങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള ദ്രാവകങ്ങളുടെ തോത്‌ നിയന്ത്രിക്കുന്നത് സോഡിയമാണ്. 

സോഡിയം

അമിതമായി വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക്‌ അധികമായി വരുന്ന ഈ ജലം നീക്കം ചെയ്യാനാകാതെ വരും. 

വൃക്ക

സോഡിയം കുറയുന്നതോടെ ദ്രാവക സന്തുലനം താളം തെറ്റി അമിതമായ ജലം കോശങ്ങള്‍ക്കുള്ളില്‍ കയറി അവ വീര്‍ക്കാന്‍ തുടങ്ങും. ഇത് തലച്ചോറില്‍ സംഭവിച്ചാല്‍ വലിയ അപകടമാണ്.

ദ്രാവക സന്തുലനം

Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക