വെള്ളം കുടിക്കുന്നത് നല്ലതു തന്നെ. നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അമിതമായാൽ വെള്ളവും പ്രശ്‍നക്കാരനാകും.
Image Courtesy: Getty Images/PTI
ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും, ശരീരത്തിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളാനും, ഊർജ്ജത്തിനും എല്ലാം വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. വണ്ണം കുറയ്ക്കാനും വെള്ളം ഗുണം ചെയ്യും.
പഠനങ്ങൾ പറയുന്നതനുസരിച്ച് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും, വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊഴുപ്പ് പുറന്തള്ളാനും ഇത് സഹായിക്കും.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം വരെ കുടിക്കണം. അതായത് ഏകദേശം രണ്ട് ലിറ്റർ. ഇത് ഓരോ വ്യക്തിക്കും അനുസരിച്ച് വ്യത്യാസപ്പെടും. പ്രതേകിച്ച്, ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നവർ ഇതിലും കൂടുതൽ വെള്ളം കുടിക്കണം.
എന്നാൽ, അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഒരുപാട് വെള്ളം കുടിക്കുന്നത് ഹൈപ്പോണട്രീമിയ എന്നൊരു തരം ഉന്മാദാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു.
അമിതമായി വെള്ളം കുടിക്കുന്നത്, കിഡ്‌നി തൊട്ട് ഹൃദയം വരെയുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും, ആവശ്യമായ ഉറക്കം ലഭിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ, അതിനുള്ള കാരണം അമിതമായി വെള്ളം കുടിക്കുന്നതാകാം.
ഇതിന് പുറമെ, തലവേദന, വയറിന് അസ്വസ്ഥത, പേശിവലിവ്, തളർച്ച, ഊർജ്ജക്കുറവ് തുടങ്ങിയവയ്ക്കും ഇത് കാരണമാകുന്നു.