ചൂട് ചായ കുടിക്കുന്നതാണ് പലരുടെയും ശീലം. ചായയുടെ ചൂട് പോയാല്‍ കൊള്ളില്ലെന്ന അഭിപ്രായമാണ് പലര്‍ക്കും.
എന്നാല്‍ ചൂടുള്ള സാധനങ്ങള്‍ അതുപോലെ കഴിക്കാന്‍ പാടില്ല. ഇത് അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ ക്യാന്‍സറിന് കാരണമാകും.
മെറ്റ അനലിസ്റ്റുകള്‍ നടത്തിയ ഗവേഷണത്തിലാണ് ഓസോഫോഗല്‍ സ്‌ക്വമാസ് സെല്‍ കാര്‍സിനോമയ്ക്ക് ചൂട് കാരണമാണെന്ന് കണ്ടെത്തിയത്.
ചൂടുള്ള കഴിക്കുമ്പോള്‍ നാവ് പൊള്ളുന്നത് പോലെ അന്നനാളവും പൊള്ളും. ആവര്‍ത്തിച്ച് ചൂടേല്‍ക്കുന്ന് ക്യാന്‍സറിന് കാരണമാകും.
ചൂട് അമിതമാകുന്നത് അന്നനാളത്തിന് പോറലേല്‍ക്കാന്‍ കാരണമാകും. ആവര്‍ത്തിച്ച് ചൂടുള്ളത് കഴിക്കുമ്പോള്‍ ഈ പോറല്‍ ഉണങ്ങാതെ വീക്കമുണ്ടാകുന്നു.
ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള പാനീയങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പുകവലി, കൊഴുപ്പ് കൂടുതലുള്ള മാസാംഹാരം കഴിക്കുന്നതും അന്നനാള ക്യാന്‍സറിന് കാരണമാകും.
ചൂടുള്ള ഭക്ഷണങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യം മോശമാക്കും.