10 December 2024
TV9 Malayalam
കാപ്പി കുടിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. കാപ്പി കുടി പലര്‍ക്കും ശീലവുമാണ്. കാപ്പി ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത
Pic Credit: Getty
കാപ്പി കുടിക്കുന്ന ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് പോര്‍ച്ചുഗലിലെ കോയിംബ്ര സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിലെ കണ്ടെത്തല്‍
യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പഠനത്തിന്റെ ഭാഗം. വിശകനം ചെയ്തത് 85 പഠനങ്ങള്‍
ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് 1.84 വര്‍ഷത്തെ അധിക ആയുസ് നല്‍കുന്നുവെന്ന് ഗവേഷകര്‍
ന്യൂറോ സയന്റിസ്റ്റ് റോഡ്രിഗോ കുന്‍ഹയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 'ഏജിംഗ് റിസര്‍ച്ച് റിവ്യൂസി'ല്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്
സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്ക് മികച്ച മസ്‌കുലര്‍, കാര്‍ഡിയോവാസ്‌കുലര്‍, മെന്റല്‍, ഇമ്മ്യൂണ്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍
അതേസമയം, പ്രമുഖ കോഫി കമ്പനികളുടെ പിന്തുണയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയാണ് ഗവേഷണത്തിന് ധനസഹായം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്
Next: ഇഞ്ചിരാജ്യം 'ഇനി' സുരസ ഭരിക്കും