30 December 2024

SHIJI MK

ഭക്ഷണം  കഴിക്കുന്നതിന് മുമ്പ് വെള്ളം  കുടിക്കാറുണ്ടോ?

Freepik Images

ഓരോ ദിവസവും കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ അനിവാര്യമാണ്.

വെള്ളം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം വിഷാംശം ഇല്ലാതാക്കാനും വെള്ളം സഹായിക്കും.

ജലം

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശരീരഭാരം

ഭക്ഷണം കഴിക്കുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും വെള്ളം കുടിക്കുന്നത് വയറുനിറഞ്ഞ് നില്‍ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിദഗ്ധര്‍

ഇങ്ങനെ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.

ഭക്ഷണം

2009ല്‍ ഒബിസിറ്റി എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. 55 നും 75 നും ഇടയില്‍ പ്രായമുള്ളവരെ രണ്ടായി തരം തിരിച്ചാണ് പഠനം നടത്തിയത്.

പഠനം

ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഓരോ ഭക്ഷണ സമയത്തിനും 20 മിനിറ്റ് മുമ്പ് 500 മില്ലി വെള്ളം കൊടുത്തു.

ഗ്രൂപ്പ്

അടുത്ത ഗ്രൂപ്പിലെ ആളുകള്‍ക്ക് ഭക്ഷണത്തിന് മുമ്പ് വെള്ളം കൊടുക്കാതിരിക്കുകയും ചെയ്തു.

ഗ്രൂപ്പ്

ഇവര്‍ രണ്ടുവിഭാഗവും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ വെള്ളം കുടിച്ചവരുടെ ശരീരഭാരം 2 കിലോഗ്രാം കുറഞ്ഞിരുന്നു.

താരതമ്യം

ഉറങ്ങുന്നതിന് മുമ്പ്  എന്തൊക്കെ ചെയ്യാന്‍ പാടില്ല

NEXT