18 OCTOBER 2024
NEETHU VIJAYAN
വിറ്റാമിൻ സിയുടെ കലവറയാണ് പപ്പായ- പൈനാപ്പിൾ ജ്യൂസ്. അതിനാൽ ഇവ സ്കിൻ തിളക്കമുള്ളതാക്കാനും ചർമ്മം ആരോഗ്യമാക്കാനും സഹായിക്കും.
Image Credit: Freepik
വിറ്റാമിൻ എ, സി, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചർമ്മത്തിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാൽ വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കാം.
ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മാതളം ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്.
തക്കാളി ജ്യൂസിലും ആൻറി ഓക്സിഡൻറുകൾ ധാരാളമുണ്ട്. അതിനാൽ ഇവ കുടിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും.
Next: യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ പ്രകൃതിദത്തമായ ആറ് വഴികൾ