8 DECEMBER 2024
NEETHU VIJAYAN
പ്രഭാത ഭക്ഷണം വളരെ പ്രധാനമാണ്. അതുപോലെതന്നെയാണ് രാവിലെ കുടിക്കുന്ന പാനീയങ്ങളും.
Image Credit: Freepik
ഇത്തരത്തിൽ വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ വർധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ, മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും വയറുവേദന കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
വെള്ളരിക്കയിൽ ജലാംശം കൂടുതലും കലോറി കുറവുമാണ്. പുതിനയും നാരങ്ങയും ചേർത്ത വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാനും വയറുവേദന കുറയ്ക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പ് നഷ്ടപ്പെടുത്താനും ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി കുടിക്കുക.
Next രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ