28 April 2024
TV9 MALAYALAM
ഓരോ ദിവസം നമ്മുടെ നാട്ടിലെ ചൂട് ഉയർന്ന് കണ്ടിരിക്കുകയാണ്. ഇപ്പോൾ ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗവും പ്രഖ്യാപിച്ചു കഴിഞ്ഞു
Pic Credit: Instagram/PTI/AFP
ഈ സമയങ്ങളിൽ ഏല്ലാവരും ശ്രദ്ധിക്കേണ്ടത് ശരീരത്തിൽ സംഭവിക്കുന്ന നിർജലനീകരണമാണ്. അതിനായി കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം
കുടിവെള്ളത്തിനൊപ്പം മറ്റ് ചില പാനീയങ്ങളും ഈ സമയത്ത് കുടിക്കുന്നത് നല്ലതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം
കരിമ്പ് ജ്യൂസ് നിങ്ങളുടെ ശരീരത്തിൽ ക്ഷീണം മാറ്റാൻ സഹായിക്കും. അതോടൊപ്പം വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്
നിരവധി ഇലക്ടോലൈറ്റുകൾ അടങ്ങിയ പാനീയമാണ് കരിക്കിൻ വെള്ളം. രാവിലെയോ വൈകിട്ട് ഒരൂ കരിക്ക് അല്ലെങ്കിൽ തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്
വൈറ്റമിൻ ബി12 അടങ്ങിയ പാനീയമാണ് സംഭാരം അല്ലെങ്കിൽ മോരും വെള്ളം. ഉച്ചയ്ക്ക് ഊണിന് ശേഷം ഒരു സംഭാരം കുടിക്കുക