14 OCTOBER 2024
NEETHU VIJAYAN
മുല്ലപ്പൂ എന്ന് വച്ചാൽ മലയാളികൾക്ക് അതൊരു വികാരമാണ്.
Pic Credit: Getty Images
ഈ മുല്ലപ്പൂവ് കൊണ്ട് എത്രപേർ ചായ ഉണ്ടാക്കി കുടിച്ചിട്ടുണ്ട്? അനേകം ആരോഗ്യഗുണങ്ങളുള്ള ഒരു പൂവാണിത്.
ശരീരത്തിലെ ഗ്യാസ്‌ട്രിക് എൻസൈമുകളുമായുള്ള ഇടപെടൽ എളുപ്പമാക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുല്ലപ്പൂവിലുണ്ട്.
വായുവിന്റെ പ്രശ്നങ്ങൾ, വയറിളക്കം, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം- ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് മുല്ലപ്പൂവ്.
മിക്കവാറും വീടുകളിലും കാണാറുള്ള ചെടിയാണ് മുല്ല. മികച്ച ദഹനം നൽകാനും മുല്ലപ്പൂവിന് സാധിക്കും.
മുല്ലപ്പൂവിന് അസിഡിക് നേച്ചറില്ലാത്തതിനാൽ വെറും വയറ്റിൽ കുടിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും തടി കുറയുന്നതിനും ഇത് സഹായിക്കും.
Next: ഈ രോഗമുള്ളവർ എന്തുവന്നാലും പാഷൻ ഫ്രൂട്ട് കഴിക്കരുത്