അത്തിപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ! ഈ ​ഗുണങ്ങൾ അറിഞ്ഞിരിക്കണം.

3 NOVEMBER 2024

NEETHU VIJAYAN

പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും ഒരു പോലെ പോഷക സമ്പന്നമാണ്. അത്തിപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണം  കൂട്ടുന്നു.

അത്തിപ്പഴം

Image Credit: Freepik

രാത്രി അത്തിപ്പഴം കുതിർത്ത പാൽ കുടിക്കുന്നത് മെലാറ്റോണിൻ ഉൽപ്പാദിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

 നല്ല ഉറക്കം

രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം കുതിർത്ത പാലിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

കാത്സ്യം

പാലിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.   

ദഹനം

ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും കുടലിൻറെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

കുടലിന്

ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറവുമായ അത്തിപ്പഴം പാലിൽ കുതിർത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

വിശപ്പ് കുറയ്ക്കും

കോളിൻ അടങ്ങിയ അത്തിപ്പഴം കുതിർത്ത പാൽ‌ കുടിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.

തലച്ചോറിന്

Next: സൂപ്പറാണ് സീതപ്പഴം... ആരോഗ്യ സംരക്ഷണത്തിൽ കേമൻ