19 January 2025
SHIJI MK
Unsplash Images
സ്വപ്‌നം കാണാത്തവരായി ആരാണുള്ളത്. ചില ദിവസങ്ങളില്‍ നല്ല സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ മറ്റ് ചില മോശം സ്വപ്‌നങ്ങളാകും നമ്മെ തേടിയെത്തുക.
എന്തുകൊണ്ടാണ് നമ്മള്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതെന്ന് ആലോചിച്ച് സമയം പാഴാക്കുന്നതും പതിവ് തന്നെ.
ഓരോ സ്വപ്‌നങ്ങള്‍ക്കും ഓരോ വിശ്വാസങ്ങള്‍ ഉണ്ടെന്നാണ് സ്വപ്‌ന ശാസ്ത്രത്തില്‍ പറയുന്നത്.
നിങ്ങളുടെ സ്വപ്‌നത്തില്‍ റോസാപ്പൂക്കളാണ് വരുന്നതെങ്കില്‍ അത് വളരെ ശുഭകരമാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വരാന്‍ പോകുന്നുവെന്നതാണ് അതിനര്‍ത്ഥം.
എന്നാല്‍ നിങ്ങള്‍ സ്വപ്‌നത്തില്‍ ദൈവത്തെയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ ഭക്തിയുടെ പാതയില്‍ സഞ്ചരിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്.
നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഉടന്‍ അവസാനിക്കുമെന്നും ഈ സ്വപ്‌നം അര്‍ത്ഥമാക്കുന്നുണ്ട്.
സ്വപ്‌ന ശാസ്ത്രത്തില്‍ പറയുന്നത് അനുസരിച്ച് മൂങ്ങയെ സ്വപ്‌നം കണ്ടാല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും സാമ്പത്തികമായി മെച്ചപ്പെടുമെന്നുമാണ്.
ചൂല്‍ സ്വപ്‌നത്തില്‍ വന്നാല്‍ ലക്ഷ്മീദേവി വീട്ടില്‍ വരുന്നതിനും സാമ്പത്തിക മെച്ചപ്പെടുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം.
വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ