15 September 2024
SHIJI MK
Unsplash Images
ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണാത്തവരായി ആരാണുള്ളത്. നാം കാണുന്ന ഓരോ സ്വപ്‌നത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നാണ് വിശ്വാസം.
നമ്മുടെ ഭാവി ജീവിതത്തില്‍ സംഭവിക്കാനിടയുള്ള പല സംഭവങ്ങളുടെ സൂചനയായും സ്വപ്‌നങ്ങള്‍ മാറാറുണ്ട്.
സ്വപ്‌നത്തില്‍ ആരെങ്കിലും മരിക്കുന്നതായി കാണാറില്ലെ. ഇത് നമുക്ക് വലിയ ടെന്‍ഷനാണ് സമ്മാനിക്കുന്നത്.
സ്വപ്‌നത്തില്‍ നമ്മുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലോ മരണം കാണുന്നത് പേടി തോന്നിപ്പിക്കുമെങ്കിലും അത്ര വലിയ വിഷയമല്ല.
മരണം സ്വപ്‌നം കാണുന്നത് ജീവിതത്തില്‍ എന്ത് സ്വാധീനം ചെലുത്തും എന്ന് പരിശോധിക്കാം.
മരണം സ്വപ്‌നം കാണുന്നത് വളരെ ശുഭകരമായ ഒരു കാര്യം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നുവെന്നാണ് വിശ്വാസം.
നിങ്ങളുടെ മരണം സ്വപ്‌നം കാണുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതം ഇനിയും നീണ്ടുപോകുമെന്നാണ്.
കൂടാതെ വൈകാതെ തന്നെ ചില മേഖലകളില്‍ വിജയിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.
അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പുതിയ കാര്യത്തിന് തുടക്കം കുറിക്കാന്‍ പോകുന്നുവെന്നും ഈ സ്വപ്‌നം അര്‍ത്ഥമാക്കുന്നുണ്ട്.
മരണം അടുത്തെത്തിയോ എന്ന് എങ്ങനെ അറിയാം?