ഡോക്സിസൈക്ലിനെപ്പറ്റി കൂടുതലറിയാം

23  May 2024

TV9 MALAYALAM

ചിലയിനം ബാക്ടീരിയ പോലുളളവ മൂലമുണ്ടാവുന്ന പകർച്ചവ്യാധികളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നാണിത്

മഴക്കാലമായതിനാൽ ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം എന്ന്  മന്ത്രി നിർദ്ദേശിച്ചിരുന്നു

എലിപ്പനി പ്രതിരോധ ഗുളികയായാണ് ഇത് പൊതുവേ അറിയപ്പെടുന്നത്

1957 ൽ പേറ്റന്റ് ചെയ്യപ്പെട്ട ഡോക്സിസൈക്ലിൻ, 1967 മുതൽക്കാണ് വ്യാവസായികമായി ഉൽപാദിപ്പിക്കപ്പെട്ടു തുടങ്ങിയത്.

ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്

ഡോക്സിസൈക്ളിൻ ഉപയോഗം ചില പാർശ്വഫലങ്ങൾ കാണിക്കാറുണ്ട്. അതിസാരം, മനംപിരട്ടൽ, ചർദ്ദി എന്നിവയും ചിലയാളുകളിൽ സൂര്യാഘാത ലക്ഷണങ്ങളും കാണാം.

രാജ്യാന്തര ബുക്കർ പുരസ്കാര ജേതാവ് ജെന്നി ഏർപെൻബെക്കിനെ അറിയാം