13 October 2024
SHIJI MK
Unsplash Images
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ദിവസവും പല്ല് തേക്കാറില്ലേ. എന്നാല്‍ വെറുതേ പല്ല് തേച്ചാല്‍ മാത്രം പോരാ, ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
പല്ല് തേക്കും മുമ്പ് പലരും ബ്രഷ് നനയ്ച്ചതിന് ശേഷമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല.
ടൂത്ത് പേസ്റ്റില്‍ ആവശ്യത്തിന് ഈര്‍പ്പം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്രഷ് നനയ്‌ക്കേണ്ട ആവശ്യമില്ല.
പല്ല് തേക്കുന്നതിന് മുമ്പ് ബ്രഷ് നനച്ചാല്‍ അമിതമായ ഈര്‍പ്പം കാരണം പെട്ടെന്ന് തന്നെ പത രൂപപ്പെടും.
ഈ പത ശരിയായ രീതിയില്‍ പല്ല് തേക്കുന്നതിന് വെല്ലുവിളിയാകും. കൂടാതെ ശക്തിയായ പല്ല് തേക്കാനും പാടില്ല.
ബ്രഷിനെ പൊടിയില്‍ നിന്നും മറ്റ് അഴുക്കില്‍ നിന്നും സംരക്ഷിക്കുന്നതിനായി ക്യാപ് ഇടുന്നതാണ് നല്ലത്.
ക്യാപ് ഉപയോഗിക്കുമ്പോള്‍ ഒരു തരത്തിലുള്ള അഴുക്കുകളും ബ്രഷില്‍ വരില്ല. ഇതിലൂടെ ശുചിത്വം പാലിക്കാം.
പഴക്കം ചെന്ന ബ്രഷ് ഉപയോഗിക്കുന്നത് വായിലെ അണുബാധയ്ക്ക് കാരണമാകുമെന്ന കാര്യം ഉറപ്പാണ്.
വായയുടെ പിന്‍വശത്തേക്ക് വരെ എത്തി വൃത്തിയാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫ്‌ളെക്‌സിബിള്‍ ബ്രഷുകളാണ് ഉപയോഗിക്കേണ്ടത്.
റോസ് വാട്ടര്‍ സൂപ്പറാ, അറിഞ്ഞിരിക്കാം ഗുണങ്ങള്‍