വേവിച്ച  ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്! കാരണം ഇതാണ്.

11 SEPTEMBER 2024

NEETHU VIJAYAN

ഉരുളക്കിഴങ്ങ് നമ്മുടെ അടുക്കളകളിലെ പ്രധാന പച്ചക്കറിയാണ്. പല രീതിയിൽ കഴിക്കാനും ഇഷ്ടമാണ്.

ഉരുളക്കിഴങ്ങ്

Pic Credit: Getty Images

എന്നാൽ ഇവ വേവിച്ച് ഫ്രിഡ്ജിൽ വച്ച് കഴിക്കുന്നത് ചില ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും.

ഫ്രിഡ്ജിൽ

വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചി, ഘടന, പോഷക മൂല്യം എന്നിവയെയും ബാധിക്കുന്നതാണ്.  

വേവിച്ചത്

 വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഉരുളക്കിഴങ്ങ് തണുക്കുന്നു. അതിലൂടെ അന്നജം ക്രിസ്റ്റൽ രൂപത്തിലേക്ക് മാറും.

ക്രിസ്റ്റൽ

ഇത് വീണ്ടും ചൂടാക്കുമ്പോൾ വീണ്ടും അവയുടെ ഘടന മാറി ഇതിലെ സ്റ്റാർച്ച് തരി തരി രൂപത്തിലാകുന്നു.  

സ്റ്റാർച്ച്

വേവിച്ച ഉരുളക്കിഴങ്ങിൽ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശീതീകരിക്കുമ്പോൾ ഈ പോഷകങ്ങൾ നഷ്ടമാകും.

പോഷകങ്ങൾ

ഉരുളക്കിഴങ്ങ് ചൂടാക്കുമ്പോൾ ഹാനികരമായ രാസവസ്തുവായ അക്രിലമൈഡ് രൂപപ്പെടും. ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കുന്നത് ഇതിന്റെ അളവ് കൂട്ടും.

അക്രിലമൈഡ്

ഇത് ഫ്രിഡ്ജിൽ വെക്കുന്നത് അർബുദത്തിന് കാരണമായ കാർസിനോജനുകൾ ഉൽപാദിപ്പിക്കുന്നു. 

കാർസിനോജനുകൾ

Next: വെറും വയറ്റിൽ പപ്പായ കഴിക്കൂ... ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുണ്ട്