16 NOVEMBER 2024
NEETHU VIJAYAN
ഫ്രിഡ്ജില്ലാത്ത അടുക്കള ചുരുക്കമാണ്. അടുക്കളയിലെ നട്ടെല്ല് തന്നെ ഫ്രിഡ്ജായി മാറിയിരിക്കുകയാണ് ഇപ്പോൾ.
Image Credit: Freepik
2-3 ദിവസത്തേയ്ക്ക് ഭക്ഷണം തയ്യാറാക്കി സൂക്ഷിക്കാനും പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ഇരിക്കാനും ഫ്രിഡ്ജ് ആവശ്യമാണ്.
ഫ്രിഡ്ജിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധയടക്കം പിടിപെടും.
പൊതുവേ പച്ചക്കറികളും പഴങ്ങളുമൊക്കെ കഴുകി വൃത്തിയാക്കിയ ശേഷമായിരിക്കും നമ്മൾ ഫ്രിഡ്ജിൽ വയ്ക്കുക.
എന്നാൽ എല്ലാ പച്ചക്കറികളും പഴങ്ങളും ഇത്തരത്തിൽ കഴുകി ഫ്രിഡ്ജിൽ വയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
കാരറ്റ്, ഓറഞ്ച്, കോളിഫ്‌ളവർ പോലുള്ളവ കഴുകിയ ശേഷം, വെള്ളം പൂർണമായും കളയാതെ ഫ്രിഡ്ജിൽ വച്ചാൽ അമിതമായ ഈർപ്പമുണ്ടാകും. അതുവഴി ബാക്ടീരിയകളുടെ വളർച്ച ഉണ്ടാകും
കറിവേപ്പിലയും പച്ചമുളകുമൊക്കെ നന്നായി കഴുകിയിട്ട് വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. പക്ഷേ കഴുകിയ ശേഷം വെള്ളം പൂർണമായും കളയുക.
ഉള്ളിയും ഉരുളക്കിഴങ്ങും ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇവ ഒന്നിച്ചുവച്ചാൽ പെട്ടന്ന് അഴുകിപോകും.
Next കുട്ടികൾക്ക് ഈ ഭക്ഷണം കൊടുക്കല്ലേ; പണി കിട്ടും