ജോലി രാജിവെക്കുമ്പോൾ 
ഈ രേഖകൾ മറക്കരുത്

ജോലി രാജിവെക്കുമ്പോൾ  ഈ രേഖകൾ മറക്കരുത്

13  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Pexels

ജോലിയും ജോലിമാറ്റവുമൊക്കെ കരിയറിൽ പതിവാണ്. ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ നല്ല ഓഫർ കിട്ടുമ്പോൾ ജോലി മാറുന്നത് സ്വാഭാവികമാണ്.

ജോലിയും ജോലിമാറ്റവുമൊക്കെ കരിയറിൽ പതിവാണ്. ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ നല്ല ഓഫർ കിട്ടുമ്പോൾ ജോലി മാറുന്നത് സ്വാഭാവികമാണ്.

ജോലി

ഇങ്ങനെജോലി മാറുമ്പോൾ ഒരിക്കലും മറക്കരുതാത്ത ചില രേഖകളുണ്ട്. അടുത്ത ജോലി സ്ഥലത്ത് ആവശ്യം വരുന്ന ചില രേഖകൾ.

ഇങ്ങനെജോലി മാറുമ്പോൾ ഒരിക്കലും മറക്കരുതാത്ത ചില രേഖകളുണ്ട്. അടുത്ത ജോലി സ്ഥലത്ത് ആവശ്യം വരുന്ന ചില രേഖകൾ.

രേഖകൾ

ഇപ്പോഴുള്ള ജോലി ഔദ്യോഗികമായി രാജിവച്ചെന്നറിയിക്കുന്ന രേഖയാണിത്. അടുത്തതായി ജോലിക്ക് കയറുന്ന കമ്പനിയിൽ ഈ രേഖ സമർപ്പിക്കേണ്ടതുണ്ട്.

ഇപ്പോഴുള്ള ജോലി ഔദ്യോഗികമായി രാജിവച്ചെന്നറിയിക്കുന്ന രേഖയാണിത്. അടുത്തതായി ജോലിക്ക് കയറുന്ന കമ്പനിയിൽ ഈ രേഖ സമർപ്പിക്കേണ്ടതുണ്ട്.

റിലീവിങ് ലെറ്റർ

അവസാനത്തെ മൂന്ന് മുതൽ ആറ് മാസം വരെയുള്ള സാലറി സ്ലിപ്പുകൾ വാങ്ങിവെക്കണം. ഇതും അടുത്ത ജോലിയിൽ നിർണായകമാവുന്ന രേഖയാണ്.

സാലറി സ്ലിപ്പ്

നിലവിലുള്ള കമ്പനി തന്നിട്ടുള്ള ഓഫർ ലെറ്ററും സൂക്ഷിച്ചുവെക്കണം. ഇത് ജോയി ചെയ്യാൻ പോകുന്ന പുതിയ കമ്പനി ചോദിക്കാനിടയുണ്ട്.

ഓഫർ ലെറ്റർ

ശമ്പളവർധനയുമായി ബന്ധപ്പെട്ട ഇൻക്രിമറ്റ് ലെറ്ററും അടുത്ത കമ്പനിയിൽ ആവശ്യമായി വരുന്ന രേഖയാണ്. ഇതും സൂക്ഷിച്ചുവെക്കേണ്ടതുണ്ട്.

ഇൻക്രിമൻ്റ് ലെറ്റർ

ടാക്സ് അടയ്ക്കാൻ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. ടിഡിഎസ് വിവരങ്ങളടങ്ങിയ ഈ രേഖ ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാൻ സഹായിക്കും.

ഫോം 16

നിലവിലെ ജോലി രാജിവച്ചെന്നറിയിച്ചുള്ള രാജിക്കത്തും അത്യാവശ്യം വേണ്ട രേഖയാണ്. അടുത്ത കമ്പനിയിൽ ഈ രാജിക്കത്ത് സമർപ്പിക്കണം.

രാജിക്കത്ത്