15 October 2024
SHIJI MK
Unsplash Images
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സാധാരണയായി പതിവായി ഓട്സ് കഴിക്കുന്നത്.
മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ധാരാളം നാരുകൾ അടങ്ങിയതിനാൽ ഓട്സ് കഴിക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്.
പല രീതിയിലാണ് ആളുകൾ ഓട്സ് കഴിക്കുന്നത്. എന്നാൽ ഇത് പതിവായി കഴിക്കുന്നത് നല്ലതല്ല.
സെലിയാക് ഡിസീസ് അഥവാ ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി അസുഖമുള്ളവര്‍ പതിവായി ഓട്സ് കഴിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാകും.
ഓട്സിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും ചിലരിൽ ഗ്യാസ് വീക്കം എന്നിവയ്ക്ക് അമിതമായ ഉപയോഗം കാരണമാകും.
ഓട്സിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് കാത്സ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ ആഗിരണത്തെ തടയും.
ഓട്സ് പുളിപ്പിക്കുകയോ അല്ലെങ്കിൽ കുതിർക്കുകയോ ചെയ്യുന്നതിലൂടെ ഫൈറ്റിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സാധിക്കും.
ഓട്സിൽ ധാരാളമായി കലോറി അടങ്ങിയിട്ടുണ്ട്. ഇത് കലോറി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുദ്ധിമുട്ടാകും.
ഒരുപാട് പോഷകങ്ങൾ നൽകുന്നുണ്ടെങ്കിലും എന്നും ഓട്സ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഓട്സ് കഴിച്ചതിന് ശേഷം ചൊറിച്ചിൽ ദഹന സംബന്ധമായ അസ്വസ്ഥതകൾ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
എപ്പോഴും കിടക്കണമെന്ന് തോന്നുന്നോ? ഇവ കഴിക്കൂ