06 October  2024

SHIJI MK

ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്

Unsplash IMgaes

ഫാറ്റി ആസിഡുകൾ, ഒമേഗ 3, നാരുകൾ, പ്രോട്ടീൻ, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറയാണ് ചിയ സീഡ്. 

ചിയ സീഡ്

ശരീരഭാരം കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം ആളുകൾ ചിയ സീഡ് ഉപയോഗിക്കുന്നുണ്ട്. 

ശരീരഭാരം

എന്നാൽ ചിയ സീഡ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകൾ തെറ്റ് ചെയ്യുന്നുണ്ട്.

തെറ്റുകൾ

വെള്ളത്തിലോ പാലിലോ ഇട്ട് കുതിർക്കാതെ ഒരിക്കലും ചിയ സീഡ് കഴിക്കാൻ പാടില്ല. ഇവ വയറ്റിനുള്ളിൽ എത്തിയ ശേഷം വീർക്കും. ഇത് അന്നനാളത്തിൽ തടസമുണ്ടാക്കും.

കുതിർക്കാതെ

ചിയ സീഡ് കുതിർക്കാതെ കഴിക്കുമ്പോൾ അന്നനാളത്തിൽ ഒട്ടിപിടിക്കും. ഇത് ശ്വാസതടസത്തിനും മരണത്തിനും വരെ കാരണമാകും. 

ശ്വാസ തടസം

ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അളവിൽ കവിഞ്ഞ് ചിയ സീഡ് കഴിക്കാൻ പാടില്ല.

അളവ്

ചിയ സീഡ് അമിതമായി കഴിക്കുന്നത് മലബന്ധം, വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. 

കാരണമാകും

പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ള ആളുകൾ ചിയ സീഡിനൊപ്പം മരുന്ന് കഴിക്കരുത്.  ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നതിന് കാരണമാകും.

സീഡിനൊപ്പം

ചിയയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ചിയ സീഡ് കഴിക്കുന്നതിനോടൊപ്പം ആഹാരവും ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിൻ്റെ ഭാരം കൂടും.

ഭാരം വർധിക്കും

രാവിലെ ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് കഴിച്ചുനോക്കൂ

NEXT