ശരീരത്തിന് വേണ്ട ഊർജം നൽകുന്ന ഒന്നാണ് ഏത്തപ്പഴം. ഇത് പുഴുങ്ങിയോ അല്ലാതെയോ കറികളിൽ ചേർത്തോ നമുക്ക്  കഴിക്കാവുന്നതാണ്.

ഏത്തപ്പഴം

പുഴുങ്ങിയ പഴത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6, വൈറ്റമിൻ എ എന്നിവയാലും ഇത് സമ്പുഷ്ടമാണ്.

വൈറ്റമിനുകൾ

കാൽസ്യം, പ്രോട്ടീൻ, അയേൺ പോലുള്ള പല പോഷകങ്ങളും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഇവ ആരോ​ഗ്യത്തിന് നല്ലതാണ്.

പോഷകങ്ങൾ

എന്നാൽ പ്രാതൽ കഴിക്കാതെ വെറുംവയറ്റിൽ ഏത്തപ്പഴം മാത്രം കഴിക്കുന്നത് നല്ലതല്ല. ഇത് വളരെ ഗുണകരമാണെന്നാണ് ചിലരുടെ ധാരണ.

പ്രാതൽ

 വെറും വയറ്റിൽ ഏത്തപ്പഴം കഴിച്ചാൽ ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവിൽ കുറവുണ്ടാകും. അതിനാൽ ഇത് വെറും വയറ്റിൽ കഴിക്കരുത്.

വെറും വയറ്റിൽ

വെറും വയറ്റിലാണ് കഴിക്കുന്നതെങ്കിൽ മണിക്കൂറുകൾക്കകം നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെട്ടേക്കാം. ഇത് അലസത, ക്ഷീണം, ഉറക്കം എന്നിവയിക്ക് കാരണമാകും.

ഊർജ്ജം

വിദഗ്ദരുടെയും അഭിപ്രായത്തിൽ ഏത്തപ്പഴം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതാണ്. എന്നാൽ അതിനോടൊപ്പം മറ്റ് ആരോ​ഗ്യപരമായ എന്തെങ്കിലും ചേർക്കുക.

മറ്റെന്തെങ്കിലും

കുതിർത്തെടുത്ത ഉണക്കിയ പഴവർഗ്ഗങ്ങളോടൊപ്പം ഏത്തപ്പഴം കഴിക്കുകയാണെങ്കിൽ ഇതിന്റെ അമ്ല സ്വഭാവത്തെ ലഘൂകരിക്കാൻ കഴിയും.

പഴവർഗ്ഗങ്ങൾ