21 January 2025
TV9 Malayalam
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം നിയോഗത്തില്‍ വന്‍ ഉത്തരവുകളുമായി ഡൊണാള്‍ഡ് ട്രംപ്
Pic Credit: PTI
ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റമാണ് പ്രധാനപ്പെട്ട ഒരു തീരുമാനം
പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചു
അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
2021ലെ ക്യാപിറ്റല്‍ ആക്രമണത്തില്‍ കുറ്റാരോപിതനായ ആയിരത്തിലേറെ പേര്‍ക്ക് മാപ്പ് നല്‍കി
യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം മതിയെന്നും മറ്റ് ലിംഗങ്ങള്‍ അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കല്‍. ടിക് ടോക്ക് നിരോധനം താല്‍ക്കാലികമായി ഒഴിവാക്കല്‍ തുടങ്ങി നിരവധി ഉത്തരവുകളും അദ്ദേഹം ഒപ്പിട്ടു
Next: ഏറ്റവും കൂടുതല്‍ എച്ച്-1 ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍