ട്രംപിനെ വെടിവെക്കാനുപയോഗിച്ച് തോക്കിൻ്റെ സവിശേഷതകൾ

15 July 2024

Abdul basith

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റത് ലോകം ഞെട്ടലോടെയാണ് കണ്ടത്. വെടിയേറ്റ ട്രംപിന് സാരമായ പരിക്ക് പറ്റിയില്ലെന്നത് ഏറെ ആശ്വാസമായിരുന്നു.

ട്രംപ്

തോമസ് മാത്യു ക്രൂക്ക്സ് എന്ന 20 വയസുകാരനാണ് ട്രംപിന് നേരെ വെടിയുതിർത്തത്. അക്രമി കൊല്ലപ്പെട്ടു. ഇയാൾ ഉപയോഗിച്ച തോക്കിന് ചില പ്രത്യേകതകളുണ്ട്.

തോമസ് ക്രൂക്ക്സ്

എആർ 15 റൈഫിൾ എന്ന തോക്കാണ് ക്രൂക്ക്സ് ഉപയോഗിച്ചത്. എംഎസ്ആർ അഥവാ മോഡേൺ സ്പോർട്ടിങ് റൈഫിൾ എന്ന വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്.

എആർ 15 റൈഫിൾ

1950കളിൽ നിർമിക്കപ്പെട്ട ഈ തോക്ക് പൊതുവെ നായാട്ടിനും മത്സര ഇനങ്ങളിലുമാണ് ഉപയോഗിക്കുന്നത്. ഈ തോക്ക് പൊതുവെ ആളുകൾ അസോൾട്ട് റൈഫിളുകളായി തെറ്റിദ്ധരിക്കാറുണ്ട്.

ഉപയോഗം

ഈ തോക്കിൻ്റെ സെമി ഓട്ടോമാറ്റിക് പതിപ്പ് സൈന്യത്തിനായി രൂപകല്പന ചെയ്തതാണ്. മോഡുലർ തോക്കുകളായ ഇവയെ ഉടമകൾക്ക് കസ്റ്റമൈസ് ചെയ്യാം.

സൈന്യത്തിന്

ഈ തോക്കിൽ നിന്ന് പുറപ്പെടുന്ന വെടിയുണ്ടയ്ക്ക് ആറ് ഫുട്ബോൾ മൈതാനങ്ങളെ ഒരു സെക്കൻഡിൽ മറികടക്കാനാവുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

വേഗത

ഈ തോക്കിൽ നിന്ന് പ്രധാനപ്പെട്ട അവയവങ്ങളിൽ വെടിയേറ്റാൻ മനുഷ്യൻ തത്സമയം മരിക്കും. ട്രംപിൻ്റെ ചെവിയിലുരസി ബുള്ളറ്റ് കടന്നുപോയതുകൊണ്ട് മാത്രമാണ് അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നത്.

മരണം