ചൂട് കാലമായതിനാൽ പാമ്പ് പുറത്തിറങ്ങുന്ന സമയമാണ് ഇപ്പോൾ. തണുപ്പും ഇരയും തേടിയാണ് പാമ്പുകൾ ഇപ്പോൾ പുറത്തിറങ്ങുന്നത്.
എന്നാൽ ചില പഴമക്കാർ പറയുന്നത് രാത്രിയിൽ ചൂളമടിച്ചാൽ വീട്ടിൽ പാമ്പ് വരുമെന്നാണ്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
സത്യത്തിൽ ഈ പറയുന്ന കാര്യത്തിൽ വാസ്തവം ഒന്നുമില്ല. കാരണം പാമ്പിന് ശ്രവണ ശക്തിയില്ല. അതുകൊണ്ട് ചൂളമടിക്കുന്ന കേൾക്കാൻ പറ്റില്ല
പണ്ടുള്ളവർ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോൾ രാത്രിയിൽ മറ്റ് ശബ്ദങ്ങൾ കേട്ട് ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.
പാമ്പാട്ടികൾ കുഴലൂതി പാമ്പിന് കളിപ്പിക്കുന്നതിന് ബന്ധപ്പെടുത്തിയാണ് പഴമക്കാർ ഇങ്ങനെ വാസ്തവമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചത്. പലതും മറ്റ് ലക്ഷ്യങ്ങൾ വെച്ചാണ്.
ഈ പാമ്പാട്ടികൾ കുഴലൂതുന്നതിന് അനുസരിച്ചല്ല പാമ്പാടുന്നതെന്ന കാര്യവും മറ്റൊരു പുളുവായിരുന്നു
സത്യത്തിൽ പാമ്പുകൾക്ക് ശ്രവണ ശക്തിയോ മണം ശ്വസിക്കാനുള്ള കഴിവോ ഇല്ല. പാമ്പുകൾ അനക്കങ്ങൾ മൂലമുണ്ടാകുന്ന തരംഗങ്ങൾ അനുസരിച്ചാണ് ഇരയെ കണ്ടുപിടിക്കുന്നത്.
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ടിവി9 മലയാളം ഇക്കാര്യങ്ങൾ വാസ്തവമാണെന്ന് സ്ഥിരീകരിക്കുന്നില്ല