18 November 2024
Sarika KP
മുടി നരയ്ക്കുന്നത് പൊതുവെ ആർക്കും അത്ര ഇഷ്ടമുള്ള കാര്യമാകില്ല
Pic Credit: Instagram/PTI/AFP
ഇന്നത്തെ കാലത്ത് മുടി നരയ്ക്കാൻ പല കാരണങ്ങള്‍ ഉണ്ട്.
നരച്ച മുടി ഒഴിവാക്കാന്‍ മിക്കവാറും പേര്‍ ശ്രദ്ധിയ്ക്കാറുമുണ്ട്. ഇതിനായി ചിലരെങ്കിലും നരച്ച മുടി പിഴുതു മാറ്റാറുണ്ട്.
വിരലില്‍ എണ്ണാവുന്നത്ര മുടിയേ നരച്ചിട്ടുള്ളൂവെങ്കില്‍ പലരും ഇത് പിഴുതെടുക്കാറുണ്ട്.
നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്ന് പഴമക്കാര്‍ പറഞ്ഞ് നാം പലരും കേട്ടിട്ടുണ്ടാകും.
നരച്ച മുടി പിഴുതുമാറ്റിയാല്‍ കൂടുതല്‍ മുടി നരയ്ക്കാന്‍ ഇടയുണ്ടോ എന്നതിൽ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ല
കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിയ്ക്ക് കറുപ്പു നിറം നല്‍കുന്നത്.
മെലാനിന്റെ ഉല്‍പാദനം കുറഞ്ഞാലോ നിലച്ചാലോ മുടി നരയ്ക്കും.
Next: ഉറങ്ങുന്നതിന് മുമ്പ് ഒരല്പം ശർക്കര കഴിക്കൂ... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്