13 October  2024

SHIJI MK

ഇടയ്ക്കിടെ നോക്കിയാല്‍ സിബില്‍ സ്‌കോര്‍ കുറയുമോ?

Unsplash Images

ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ക്രെഡിറ്റ് കാര്‍ഡ് നമുക്ക് പലപ്പോഴും ഉപകാരപ്രദമാകാറുണ്ട്.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡിന് ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നല്ലൊരു വില്ലനാകാനും ഇവയ്ക്ക് സാധിക്കും.

എന്നാല്‍

ക്രെഡിറ്റ് ബുദ്ധിപൂര്‍വം ഉപയോഗിക്കുകയും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ സിബില്‍ സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.

സിബില്‍ സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് പ്രധാനമായും രണ്ട് തരത്തിലാണ്. സോഫ്റ്റ് എന്‍ക്വയറിയും ഹാര്‍ഡ് എന്‍ക്വയറിയാണത്.

രണ്ട് തരം

നമ്മള്‍ സ്വന്തമായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് സോഫ്റ്റ് എന്‍ക്വയറിയിലാണ് ഉള്‍പ്പെടുന്നത്.

പരിശോധന

ഇത് കൂടാതെ വായ്പ അനുവദിക്കുന്ന സ്ഥാപനം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ റിവ്യു ചെയ്യുന്നുണ്ട്. ഇത് ഹാര്‍ഡ് എന്‍ക്വയറിയാണ്.

വായ്പ

ഒരേ സമയത്ത് ഒരുപാട് വായ്പകള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ നിരവധി ഹാര്‍ഡ് എന്‍ക്വയറികളാണ് സംഭവിക്കുന്നത്.

ഒരേ സമയം

ഇങ്ങനെ ഹാര്‍ഡ് എന്‍ക്വയറികള്‍ നടക്കുന്നത് നിങ്ങള്‍ക്ക് വായ്പ ലഭിക്കാതെ നില്‍ക്കുന്നതിനും സിബില്‍ സ്‌കോര്‍ കുറയുന്നതിനും കാരണമാകും.

ബാധിക്കും

വെറും 39 രൂപയ്ക്ക് ഇന്റര്‍നാഷണല്‍ കോള്‍; ഞെട്ടിച്ച് ജിയോ

NEXT