മാനസികസമ്മർദ്ദം നേരിടുന്നവരിൽ ഡോക്ടർമാർ മുന്നിൽ... കാരണങ്ങൾ ഇങ്ങനെ...

04 JULY 2024

aswathy balachandran 

കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോകുന്നവരാണ് ഓരോ ഡോക്ടർമാരും. മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവരാണ് നമ്മുടെ നാട്ടിലെ ഡോക്ടർമാർ.

സമ്മർദ്ദം

ഡോക്ടർമാരുടെ ചെറിയ തെറ്റുകൾ പോലും മനുഷ്യജീവന്റെ കാര്യത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൃത്യമായ വിശ്രമം ലഭിച്ചില്ലെങ്കിൽ ക്ഷീണവും മടുപ്പും അശ്രദ്ധയും ഉണ്ടാകും.

വിശ്രമം

രോഗം ഭേദമാക്കികൊടുക്കുന്നതിന് പുറമെ, രോഗികളുടെ വൈകാരികമായ ബുദ്ധിമുട്ടുകളെയും കൂടി ഏറ്റെടുക്കുന്ന ഡോക്ടർമാരുമുണ്ട്. ഇതെല്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങളും മാനസികബുദ്ധിമുട്ടുമാണ് ഡോക്ടർമാരിലുണ്ടാക്കുന്നത്.

രോ​ഗിയ്ക്കുള്ള പിന്തുണ

പുതിയ പഠനങ്ങൾ അനുസരിച്ച് പുറത്തു വരുന്ന കണക്കിൽ ഡോക്ടർമാർക്ക് മാനസിക സമ്മർദ്ദം കൂടുതലാണെന്നാണ് തെളിയുന്നത്. ഇത് രോ​ഗികളെയും ബാധിക്കും.

പുതിയ കണക്ക്

വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനൊടുവിൽ പലതവണ പരീക്ഷയെഴുതിയാണ് അഡ്മിഷൻ നേടുന്നത്. അന്നു മുതൽ തുടങ്ങുന്നതാണ് സമ്മർദ്ദം.

പഠനകാലം മുതൽ

വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മർദ്ദം സഹിക്കണം. പഠനച്ചെലവുകൾക്ക് ഭാരിച്ച സാമ്പത്തികബുദ്ധിമുട്ടുമുണ്ട്. മറ്റ് ബിരുദങ്ങളെപ്പോലെ അത്ര എളുപ്പവുമല്ല പഠനം.

സാമ്പത്തികവും വിഷയം

മഴക്കാലങ്ങളിൽ പകർച്ചവ്യാധികൾ കൂടുമ്പോഴും തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യേണ്ടി വരുമ്പോഴും ഇവരുടെ ആരോ​ഗ്യം നശിക്കാം. ഇതെല്ലാം ഇവരുടെ മാനസിക സമ്മർദ്ദം കൂട്ടുന്നു. 

രാത്രി ഡ്യൂട്ടി

Next: മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ​ഗുണങ്ങളേറെ