11 November 2024
Sarika KP
പ്രണയിക്കുന്നവർക്ക് മാത്രമല്ല സിംഗിൾസിനും ഒരു ദിനമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എങ്കിൽ അങ്ങനെ ഒരു ദിനം ഉണ്ട്.
Pic Credit: Instagram
നവംബർ 11, ഇന്ന് സിംഗിൾസ് ഡേ. സിംഗിൾസിന് ആഘോഷിക്കാൻ ഒരു ദിനം.
1993 ൽ ചൈനയിലാണ് സിംഗിൾസ് ഡേ ആദ്യമായി ആഘോഷിച്ചത്.
തനിച്ചു ജീവിക്കുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ‘സിംഗിൾസ് ഡേ’ ആഘോഷങ്ങളുടെ ആരംഭം.
പതിനൊന്നാം മാസത്തിലെ 11ആം ദിനമാണ് ഇത് ആഘോഷിക്കുന്നത്. അതായത് എഴുതുമ്പോൾ നാല് ഒന്നുകൾ ചേർന്ന് വരുന്ന ദിനം.
തുടക്കത്തിൽ ‘ബാച്ചിലേഴ്സ് ഡേ’ എന്നാണ് ഈ ദിനം അറിയപ്പെട്ടിരുന്നത്.
എന്നാൽ നവംബർ 11ന് പുറമേ മറ്റൊരു ‘സിംഗിൾസ് ഡേ’ കൂടി പ്രചാരത്തിലുണ്ട് എന്നതാണ് വാസ്തവം.
വാലന്റൈൻസ് ഡേയുടെ പിറ്റേന്ന് , അതായത് ഫെബ്രുവരി 15 പൊതുവേ സിംഗിൾസ് ഡേയായാണ് കണക്കാക്കപ്പെടുന്നത്.
Next:കളർഫുൾ ഡയറ്റ്... മഴവിൽ ഡയറ്റ്, അറിയാം പ്രത്യേകതകൾ