രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ഗുണങ്ങൾ ഏറെ

23 December 2024

Sarika KP

രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അത് ഏതൊക്കെ എന്ന് നോക്കാം

ഏതൊക്കെ ഇലകൾ

Pic Credit: Gettyimages

 മുരിങ്ങയില രാവിലെ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ കിക്ക്സ്റ്റാർട്ട് ചെയ്യുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു

മുരിങ്ങയില

  ഉയർന്ന അളവിൽ കാൽസ്യം, ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയ ചീര രാവിലെ കഴിക്കുന്നത് ഏറെ ആരോ​ഗ്യകരം .

ചീര

ദഹനക്കേട്, ഓക്കാനം, വയറിളക്കം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ് പുതിന ഇല, മാത്രമല്ല വായിലെ ബാക്ടീരിയകളെ ചെറുക്കുന്നു.

പുതിന

കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനം, ദഹനം എന്നിവ വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

കറിവേപ്പില

 തുളസിയില വെറും വയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനും ശരീര ശുദ്ധീകരണത്തിനും സഹായിക്കും.

തുളസി

Next: തലയിണകൾ എപ്പോഴൊക്കെ മാറ്റണം?