18 November 2024
Jenish Thomas
ഹോട്ടൽ ബുക്കിങ് മേഖലയിൽ തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് OYO
Pic Credit: Instagram/Getty
കുറഞ്ഞ ചിലവിൽ മികച്ച താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിതേഷ് അഗർവാൾ OYO സ്ഥാപിക്കുന്നത്
ഹോട്ടൽ ബുക്കിങ് മേഖലയിൽ പുതുചരിത്രം സൃഷ്ടിച്ച OYO-യുടെ മുഴുവൻ പേര് എന്താണെന്ന് അറിയുമോ?
'നിങ്ങളുടെ സ്വന്തം' എന്ന അർഥം വരുന്ന 'ഓൺ യുവർ ഓൺ' എന്നാണ് OYO-യുടെ പൂർണരൂപം. ഈ പേരിന് പിന്നിൽ ഒരു കഥയുണ്ട്
OYO-യുടെ ഉടമയായ റിതേഷ് അഗർവാൾ തൻ്റെ അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞിരുന്നു താൻ പഠിക്കുന്ന സമയത്ത് ബന്ധുക്കളുടെ വീട്ടിൽ താമസിക്കുമായിരുന്നു
ഈ ആശയത്തിൽ നിന്നാണ് ഉപയോക്താവിന് സ്വന്തം എന്ന തോന്നിപ്പിക്കുവിധം ചുരുങ്ങിയ ചിലവിൽ താമസിക്കാൻ ഇടമെന്ന് പേരിൽ OYO സ്ഥാപിച്ചത്.
ഈ വർഷം OYO-യുടെ ഐപിഒ വരുന്നുണ്ട്. ഐപിഒയിലൂടെ 8,430 കോടി വരുമാനം ഉയർത്താനാണ് OYO ലക്ഷ്യമിടുന്നത്.
2013ലാണ് OYO സ്ഥാപിതമാകുന്നത്. 2023-23 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ 229 കോടിയുടെ ലാഭമാണ് OYO നേടിയെടുത്തത്
ലോകത്തുടനീളമായി OYO ബ്രാൻഡിൻ്റെ കീഴിൽ 800ൽ അധികം നഗരങ്ങളിലാണ് ഹോട്ടലുകൾ ഉള്ളത്
Next: റെയിൽവെ നെറ്റ്വർക്ക് ഇല്ലാത്ത രാജ്യങ്ങൾ