25 July 2024
SHIJI MK
വീണ്ടുമൊരു ഒളിംപിക്‌സിന് തുടക്കമിട്ടിരിക്കുകയാണ്. ഇത്തവണ പാരീസിലാണ് ഒളിംപിക്‌സ് നടക്കുന്നത്. Photo by Solen Feyissa on Unsplash
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍ മെഡലുകള്‍ സമ്മാനമായി ലഭിക്കും. Social Media Image
ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന മെഡല്‍ പൂര്‍ണമായും സ്വര്‍ണമല്ല. വെള്ളിയില്‍ സ്വര്‍ണം പൂശിയതാണ്. Social Media Imahe
അവസാനമായി ഒളിംപിക്‌സില്‍ പൂര്‍ണമായും സ്വര്‍ണത്തിലുള്ള മെഡലുകള്‍ നല്‍കിയത് 1912ലെ ഒളിംപിക്‌സിലാണ്. Social Media Image
ഒരു സ്വര്‍ണ മെഡലില്‍ 6 ഗ്രാം സ്വര്‍ണമായിരിക്കും ഉണ്ടായിരിക്കുക. ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്. Social Media Image
കഴിഞ്ഞ വര്‍ഷം ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയവര്‍ക്ക് നല്‍കിയ മെഡലുകളില്‍ ഉപയോഗിച്ചത് ഇ വേസ്റ്റുകളില്‍ നിന്ന് ശേഖരിച്ച സ്വര്‍ണമാണ്. Social Media Image
സമ്മര്‍ ഒളിംപിക്‌സില്‍ നല്‍കുന്നതിനേക്കാള്‍ ഭാരമുള്ള മെഡലുകളാണ് വിന്റര്‍ ഒളിംപിക്‌സില്‍ നല്‍കുന്നത്. Social Media IImage
മെഡല്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നല്‍കിയിരുന്ന കാലത്ത് സ്വര്‍ണത്തിന്റെ പരിശുദ്ധി നോക്കാനായിരുന്നു താരങ്ങള്‍ മെഡലില്‍ കടിച്ചിരുന്നത്. Social Media Image
10500 കായിക താരങ്ങളും ഐഒസിയുടെ അഭയാര്‍ത്ഥി സംഘവുമാണ് ഇത്തവണത്തെ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്. Social Media Image