ചെറുനാരങ്ങാ  നീര് ഈ വസ്തുക്കളിൽ ഉപയോ​ഗിക്കരുത്.

29  SEPTEMBER 2024

NEETHU VIJAYAN

ആരോഗ്യപരമായ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും നിറഞ്ഞ നാരങ്ങയില്ലാത്ത വീടുകളില്ല. മികച്ച ഒരു ക്ലീനിങ് വസ്തു കൂടിയാണിത്.

ചെറുനാരങ്ങാ

Pic Credit: Getty Images

അടുക്കളയിലെ പല ഉപകരണങ്ങളും വസ്തുക്കളും പെട്ടെന്ന് വൃത്തിയാക്കാൻ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.

വൃത്തിയാക്കാൻ

എന്നാൽ അടുക്കളയിലെ എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയാക്കാൻ ഇത് ഉപയോഗിക്കരുത്. നാരങ്ങാനീര് തൊടാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്.

ഉപയോഗിക്കരുത്

കാസ്റ്റ് അയേണിനെ ചെറുനാരങ്ങയുടെ അസിഡിറ്റി സ്വാധീനിക്കും. കാസ്റ്റ് അയേൺ കുക്ക് വെയർ വേഗം കേടാവുകന്നു.

കാസ്റ്റ് അയേൺ പാത്രം

ഇത്തരത്തിൽ മാറ്റം വന്ന കാസ്റ്റ് അയേൺ കുക്ക് വെയർ ഉപയോ​ഗിച്ച ഭക്ഷണം പാകം ചെയ്യുമ്പോൾ ആഹാര പദാർത്ഥങ്ങളുടെ രുചിക്ക് മാറ്റം വരും.

രുചി മാറും

 ഹൈ-കാർബൺ സ്റ്റീൽ അടങ്ങിയ കത്തിയാണെങ്കിൽ ചെറുനാരങ്ങാ നീര് പ്രതികൂലമായി ബാധിക്കും

കത്തി

അത് മാത്രവുമല്ല, ബ്ലേഡിന്റെ മൂർച്ചയും കുറയും. അതിനാൽ കത്തി വൃത്തിയാക്കാൻ ചെറുനാരങ്ങാ നീര് ഉപയോ​ഗിക്കരുത്.

മൂർച്ച

Next: എന്ത്... ടൂത്ത്ബ്രഷിനും എക്സ്പയറി ഡേറ്റോ? ഇവ അറിഞ്ഞിരിക്കണം.