ആപ്പിള്‍ കഴിക്കുന്നത് വഴി ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. പതിവായി ആപ്പിള്‍ കഴിക്കാവുന്നതാണ്.
ആപ്പിളില്‍ കലോറി വളരെ കുറവായതിനാല്‍ തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി കഴിക്കാം.
മാത്രമല്ല പലതരത്തിലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും ആപ്പിള്‍ വളരെ നല്ലതാണ്. അവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു.
ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ വെള്ളം അടങ്ങിയതിനാല്‍ ദഹനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ദിവസവും നിങ്ങള്‍ ആപ്പിള്‍ കഴിക്കുകയാണെങ്കില്‍ ആറ് മാസത്തിനുള്ളില്‍ 23 ശതമാനം ചീത്ത കൊളസ്്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും.
പലയാളുകളും ആപ്പിളിന്റെ തൊലി കളഞ്ഞതിന് ശേഷമാണ് കഴിക്കുന്നത്. എന്നാല്‍ തൊലിയില്‍ 50 ശതമാനം നാരുകളും 30 ശതമാനം വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു.
തൊലി കളയുന്നതിന് പകരം ആപ്പിള്‍ നന്നായി കഴുകിയതിന് ശേഷം കഴിക്കുന്നതാണ് നല്ലത്. തൊലി കളഞ്ഞ് കാര്യമില്ലാതാക്കരുത്.
ആപ്പിള്‍ തൊലിയോടെ കഴിച്ചെങ്കില്‍ മാത്രമേ അതിന്റെ പൂര്‍ണമായ ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.