14 November 2024
SHIJI MK
Unsplash Images
ചായ കുടിക്കാത്തവര്‍ വളരെ വിരളാണ്. ഒരു ദിവസം ഒന്നോ അതിലധികമോ ചായ കുടിക്കാതെ പലര്‍ക്കും ജീവിക്കാന്‍ പോലും സാധിക്കില്ല.
ചായ ചൂടോടെ കുടിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് കുടിക്കാനെടുക്കുമ്പോള്‍ ചൂടില്ലെങ്കില്‍ വീണ്ടും ചൂടാക്കും.
എന്നാല്‍ ചായ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് ഇരുമ്പിന്റെ കുറവിന് ഉള്‍പ്പെടെ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചായക്ക് നിറവും സ്വാദും നല്‍കുന്നതിനായുള്ള സംയുക്തനായ ടാന്നിന്‍സ് തേയില ഇലകളിലുണ്ട്. ചൂടാക്കുമ്പോള്‍ ടാന്നിന്‍സിനെ ഉയര്‍ന്ന സാന്ദ്രതിയിെേലക്കെത്തിക്കുന്നു.
ഇങ്ങനെ ഉയര്‍ന്ന സാന്ദ്രത കൈവരിക്കുന്ന ടാന്നിന്‍സ് മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുന്നു.
ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നതോടൊപ്പം ചായ വീണ്ടും ചൂടാക്കുന്നത് അസിഡിറ്റിക്കും കാരണമാകും.
ചായയില്‍ അടങ്ങിയ കഫീന്റെ സാന്ദ്രതയും അമിതമായി ചൂടാക്കുന്നതിലൂടെ ഉയരുന്നു. ഇത് ഡീഹൈഡ്രേഷന് കാരണമാകും.
പ്രതിരോധ ശേഷി കുറവാണോ ലെമണ്‍ടീ ശീലമാക്കൂ