ദൈനംദിന ജോലിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ എന്ത് തരം ജാഗ്രതയാണ് സ്വീകരിക്കേണ്ടതെന്ന് ചാണക്യ നീതിയിൽ വിശദമായി പറയുന്നുണ്ട്
ഏതൊക്കെ ആളുകൾക്ക് സമൂഹത്തിൽ പണം നൽകരുതെന്ന് ചാണക്യൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് നിങ്ങളുടെ പണം പാഴാക്കുന്നതിന് തുല്യമെന്നാണ് ചാണക്യൻ്റെ നിരീക്ഷണം.
പണം സദ്ഗുണമുള്ളവർക്ക് മാത്രമേ നൽകാവൂ എന്നും നമ്മുടെ സമ്പത്ത് അർഹരായവരിലേക്ക് എത്തണമെന്നും ചാണക്യൻ പറയുന്നു. അർഹനായ ഒരാൾക്ക് പണം ആവശ്യമെങ്കിൽ, അവനെ സഹായിക്കണം.
സദ്ഗുണമുള്ള ഒരാൾക്ക് കൊടുക്കുന്ന പണം വഴി അയാൾ വഴി നിരവധി ആളുകൾക്ക് നന്മ ചെയ്യുമെന്ന് ആചാര്യ ചാണക്യൻ പറഞ്ഞു. മാത്രമല്ല, അയാളെ സഹായിക്കുന്ന വ്യക്തിക്കും ഇത് ഗുണം ചെയ്യും
സമ്പാദിച്ച പണം സംരക്ഷിക്കുന്നതിനുള്ള മാർഗം അത് നല്ല പ്രവൃത്തികളിൽ ചെലവഴിക്കുക എന്നതാണ്.അല്ലാത്ത പക്ഷം അത് നിരർഥകമായി മാറും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടിവീ-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല