31 December 2024
SHIJI MK
Freepik Images
ലോകമെമ്പാടും പുതുവത്സരാഘോഷ നിറവിലാണ്. വിവിധ തരത്തിലുള്ള ആഘോഷങ്ങളാണ് ലോകത്തിന്റെ പലകോണുകളില്‍ സംഘടിപ്പിക്കപ്പെടാറുള്ളത്.
ആഘോഷങ്ങളുടെ ഭാഗമായി ഇന്നേ ദിവസം മദ്യപിക്കുന്നവരും ധാരാളം. എന്നാല്‍ അവയോടൊപ്പം എന്തെല്ലാമാണ് കഴിക്കാറുള്ളത്?
മദ്യപിക്കുമ്പോള്‍ അതിനോടൊപ്പം ടച്ചിങ്‌സായി ചിപ്‌സ്, പിസ്സ, ചിക്കന്‍ ഫ്രൈ തുടങ്ങിയവ കഴിക്കുന്നത് സാധാരണമാണ്.
എന്നാല്‍ അവയോടൊപ്പം കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്ലത് ആയില്ലെങ്കില്‍ എന്തെങ്കിലും അസുഖമുള്ളവപെ കൂടുതലായി ബാധിക്കുന്നു.
വൈന്‍, മദ്യം എന്നിവ കഴിക്കുന്നതിനോടൊപ്പമോ അല്ലെങ്കില്‍ അവ കഴിച്ചതിന് ശേഷമോ പന്നിയിറച്ചി കഴിക്കുന്നത് നല്ലതല്ല.
കേക്കുകള്‍, പേസ്ട്രികള്‍, ബ്രെഡ് തുടങ്ങിയ ഈസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഈസ്റ്റ് അടങ്ങിയ മദ്യത്തോടൊപ്പം കഴിക്കുന്നതും നല്ലതല്ല.
മദ്യപിച്ചതിന് ശേഷം പാലുത്പ്പന്നങ്ങള്‍ കഴിക്കുന്നതും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ചോക്ലേറ്റിലുള്ള കഫീനും കൊക്കോയും മദ്യവുമായി കലരുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും.
പുതുവര്‍ഷമല്ലേ! ന്യൂ ഇയര്‍ റെസല്യൂഷന്‍ എടുത്താലോ