ഒട്ടുമിക്കയാളുകൾക്കും ഇഷ്ടമല്ലാത്ത ഒന്നാണ് പാവയ്ക്ക. എന്നാൽ ഇവ നിരവധി ആരോഗ്യ ഗുണം ഉളള പച്ചക്കറിയാണ്.
വൈറ്റമിൻ ബി 1, ബി 2, ബി 3, സി, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് നമ്മുടെ പാവയ്ക്ക.
കൂടാതെ പാവയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ പാവയ്ക്ക ജ്യൂസാക്കി കുടിക്കുന്നതും വളരെ നല്ലതാണ്.
പാവയ്ക്കയോടൊപ്പം അബദ്ധത്തിൽ പോലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വാഴപ്പഴം, ആപ്പിൾ, മാമ്പഴം തുടങ്ങി മധുരം ധാരാളം അടങ്ങിയ പഴവർഗങ്ങൾ പാവയ്ക്കയോടൊപ്പം കഴിച്ചാൽ പാവയ്ക്കയുടെ കയ്പ്പ് വർധിപ്പിക്കും.
പാല്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പാവയ്ക്കയോടൊപ്പം കഴിച്ചാൽ രുചി വ്യത്യാസം തോന്നാനും ചിലരിൽ ദഹന പ്രശ്നങ്ങൾക്കും കാരണമാകും.
ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക തുടങ്ങിയ എരിവുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പവും പാവയ്ക്ക കഴിക്കാതിരിക്കുന്നതാണ് നല്ലത്.