ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ പൈനാപ്പിൾ കഴിക്കരുത്...

20  SEPTEMBER 2024

NEETHU VIJAYAN

നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും എല്ലാം ഇത് വളരെ നല്ലതാണ്.

പൈനാപ്പിൾ

Pic Credit: Getty Images

പോഷകങ്ങളാലും വിറ്റാമിൻ സി, മാംഗനീസ്, ദഹന എൻസൈമുകൾ തുടങ്ങിയവയാലും പൈനാപ്പിൾ സമ്പുഷ്ടമാണ്.

പോഷകസമ്പന്നം

എന്നാൽ പൈനാപ്പിൾ വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, അമിതമായി കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യും.

അമിതമായാൽ

പൈനാപ്പിൾ വളരെ മധുരമുള്ളതും ഉയർന്ന അസിഡിറ്റി ഉള്ളതുമാണ്, അതിനാൽ ഇവ പല്ലുകൾക്ക് അത്ര നല്ലതല്ല.

പല്ലുകൾക്ക്

അസിഡിറ്റി ഉള്ള ഒരു പഴമാണ് പൈനാപ്പിൾ. അതിനാൽ അസിഡിറ്റി പ്രശ്നമുള്ളവർ ഇത് കഴിക്കുമ്പോൾ സൂക്ഷിക്കണം.  

അസിഡിറ്റി

അമിതമായി പൈനാപ്പിൾ കഴിക്കുന്നത് വയറിളക്കം, ഛർദ്ദി തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും.

ദഹന പ്രശ്നം

പൈനാപ്പിൾ അമിതമായി കഴിക്കുന്നത് അലർജി പ്രശ്നം കൂട്ടും. തൊണ്ടയിൽ ചൊറിച്ചിൽ, ചുണ്ടുകൾ വീർക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

അലർജി

 മധുരമുള്ള ഒരു പഴമായതിനാൽ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ ഉയർന്നതാണ്.  പ്രമേഹരോഗികൾക്ക് നല്ലതല്ല.

പ്രമേഹ രോഗികൾ

Next: ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...