31 July 2024
SHIJI MK
പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണ് മുട്ട. പേശികളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും ശാരീരിക വികസനത്തിനും പ്രോട്ടീന്‍ സഹായിക്കും.
വേവിച്ച മുട്ട കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെന്താല്ലാമാണെന്ന് ജിമ്മില്‍ പോകുന്നവര്‍ക്ക് അറിയാം.
പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് ഗുണം ചെയ്യുന്നതോടൊപ്പം ദോഷവും ചെയ്യുന്നുണ്ട്.
പുഴുങ്ങിയ മുട്ടയില്‍ പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഇ, ഫോളേറ്റ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.
6.29 ഗ്രാം പ്രോട്ടീനും 78 കലോറിയുമാണ് മുട്ടയിലടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ മുട്ടയ്ക്ക് ശരീരത്തിന് ഊര്‍ജം നിറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സാധിക്കും.
വിറ്റാമിന്‍ ഡിയുടെ സ്വാഭാവിക സ്രോതസായ ചില ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു.
ലഘുഭക്ഷണത്തിന്റെയോ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെയോ കൂടെ പുഴുങ്ങിയ മുട്ട കഴിക്കുക.
ഒരു മുട്ടയില്‍ 186 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യവാനാണെങ്കില്‍, മുട്ട കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കില്ല.
രണ്ട് പുഴുങ്ങിയ മുട്ടകള്‍ നല്ലൊരു ലഘുഭക്ഷണമായി കണക്കാക്കുന്നു. എന്നാല്‍ ദിവസം മുഴുവന്‍ ഇത് കഴിക്കുന്നത് നല്ലതല്ല.
ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ക്കൊപ്പം മുട്ടകളിലും കൊളസ്‌ട്രോളും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്ന ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.