പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചക്ക. ഇത് സീസണ്‍ ആയതുകൊണ്ട് തന്നെ ഇപ്പോള്‍ എല്ലാ വീട്ടിലും സുലഭമായി ഉണ്ടാവുകയും ചെയ്യും.
ചക്ക ഉപയോഗിച്ച് പുഴുക്ക്, അട, ഉപ്പേരി, പായസം, വരട്ടി, ഹല്‍വ എന്നിങ്ങനെ പല വിഭവങ്ങള്‍ ഉണ്ടാക്കാം.
ഒരുവിധത്തിലല്ല പലവിധത്തിലാണ് ചക്കയുള്ളത്. കുഴച്ചക്ക, വരിക്ക ചക്ക, തേന്‍ വരിക്ക എന്നിങ്ങനെ പലതരം ചക്കകളുണ്ട്.
പക്ഷെയും ചക്കയ്ക്ക് ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും അത് കഴിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
ചക്ക കഴിച്ചതിന് ശേഷം ഒരിക്കലും വെള്ളം കുടിക്കരുത്. പാകം ചെയ്യാത്ത ചക്ക കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുന്നത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും.
ഇത് ചിലരില്‍ വയറിളക്കത്തിന് കാരണമാകും. ചക്ക കഴിച്ച് അല്‍പ സമയത്തിന് ശേഷം മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ചക്ക കഴിക്കുമ്പോള്‍ പാല്‍ കുടിക്കാനും പാടില്ല. ഇങ്ങനെ ചെയ്യുന്നതും ദഹന പ്രശ്‌നത്തിന് കാരണമാകും.
അപ്പോള്‍ ഇനി മുതല്‍ ചക്ക കഴിക്കുമ്പോള്‍ നന്നായി ശ്രദ്ധിച്ചോളൂ. അബദ്ധം ചെയ്തു വെക്കല്ലേ!