30 September 2024
SHIJI MK
Unsplash Images
ഓറഞ്ച് ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ്. വെറുതെ കഴിക്കാനും ജ്യൂസാക്കി കുടിക്കാനും ഏറെ നല്ലത്.
സിട്രസ് പഴമായ ഓറഞ്ചിൽ നിരവധി ഗുണങ്ങൾ ഉണ്ട്. ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ എന്നിവയുടെ കലവറ കൂടിയാണ് ഓറഞ്ച്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കും.
ഓറഞ്ച് കഴിക്കാനും ഓറഞ്ച് ജ്യൂസ് കുടിക്കാനും എല്ലാ സമയവും അനുയോജ്യമല്ല. പ്രത്യേകിച്ച് വെറും വയറ്റിൽ.
ഓറഞ്ച് അസിഡിക് ആയതിനാൽ വെറും വയറ്റിൽ ഇതിൻ്റെ ജ്യൂസ് കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
ഓറഞ്ച് ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും.
പതിവായി വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് അൾസർ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
ഓറഞ്ച് ജ്യൂസിൽ ധാരാളമായി ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
മാത്രമല്ല പല്ലുകൾ ആരോഗ്യം മോശമാകാനും ഫ്രക്ടോസ് കാരണമാകും.
മാനസിക സമ്മര്‍ദമുണ്ടോ? ഒരാഴ്ച കരിക്ക് കുടിച്ച് നോക്കൂ